---
title: "ന്യൂ മാഹിയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പാരപ്പറ്റിൽ നിന്നും വീണു മരിച്ചു."
english_title: "Retired bank employee dies after falling from parapet in New Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310061/Retired bank employee dies after falling from parapet in New Mahe"
published_at: "2025-08-21T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6f943e4a97_1000852559.jpg"
keywords: []
---

# ന്യൂ മാഹിയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പാരപ്പറ്റിൽ നിന്നും വീണു മരിച്ചു.

> **Lead Summary:** ന്യൂമാഹി മാടപ്പീടിക മഞ്ജുളാലയത്തിൽ കെ പി മധുസൂദനനാണ് മരിച്ചത്.

## Article Content

ന്യൂമാഹി മാടപ്പീടിക മഞ്ജുളാലയത്തിൽ കെ പി മധുസൂദനനാണ് മരിച്ചത്.

പാനൂർ കനറാ ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനാണ്. വീട്ടിൻ്റെ പാരപ്പറ്റിൽ നിന്നും വഴുതി വീണതിനെ തുടർന്നു തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലും, തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകുന്നേരം തലശ്ശേരി മാടപ്പീടികക്കടുത്തുള്ള

(ഗുംട്ടി) വീട്ടിലേക്ക് എത്തിക്കുന്ന മൃതദേഹം 6 മണിക്ക് ശേഷം തലശ്ശേരി നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിക്കും.ഭാര്യ-മഞ്ജുള. മക്കൾ ; അമർനാഥ് (ഗൾഫ്) അനാമിക (വിദ്യാർത്ഥിനി). സഹോദരങ്ങൾ: കെ രമേശൻ( റിട്ട സ്പിന്നിങ്ങ് മിൽ-തിരുവനന്തപുരം) കെ ഉഷാരത്നം, കെ പി ചന്ദ്രശേഖരൻ (കനറാ ബാങ്ക്- മാഹി) കെ പി ഹരീന്ദ്രൻ (പച്ചക്കറി മാർക്കറ്റ്, തലശ്ശേരി) പരേതനായ കെ ശിവദാസൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310061/Retired bank employee dies after falling from parapet in New Mahe)